Hero Image

4 വര്ഷ ഡിഗ്രി വിദ്യാര്ഥികള്ക്കും ഇനി മുതല് യുജിസി നെറ്റ് എഴുതാം

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി യുജിസി അവതരിപ്പിച്ച 4 വർഷ ബിരുദ കോഴ്സിലെ വിദ്യാർഥികൾക്കും ഇനി മുതൽ യുജിസി നെറ്റ് പരീക്ഷ എഴുതാം. നേരത്തെ പിജി വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരുന്നു അവസരം. യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (യുജിസി) ചെയർമാൻ ജഗദേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

കോഴ്സിന്റെ അവസാന വർഷ/സെമസ്റ്റർ വിദ്യാർഥികൾക്കും നെറ്റ് എഴുതാൻ പറ്റുംവിധം ഘടന മാറ്റാ‍ൻ തീരുമാനമായി.

ഇതോടെ പിജി വിദ്യാർഥികൾക്ക് ഇതുവരെ ലഭിച്ചിരുന്ന സൗകര്യം ബിരുദ വിദ്യാർഥികൾക്കുമായി.

4 വർഷ കോഴ്സ് മികവിൽ പൂർത്തിയാക്കുന്നവർക്കു നേരിട്ടു പിഎച്ച്ഡി പ്രവേശനം നൽകണമെന്നു വ്യവസ്ഥയുണ്ട്. എന്നാൽ പിഎച്ച്ഡി പ്രവേശനത്തിനുള്ള യോഗ്യതയായി നെറ്റിനെ അടുത്തിടെ തീരുമാനിച്ചതോടെയാണ് പുതിയ നടപടി.

ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) ഉള്ളതോ അല്ലാതെയോ പിഎച്ച്ഡി നേടുന്നതിന്, 4 വർഷത്തെ ബിരുദ ബിരുദമുള്ള വിദ്യാർത്ഥികൾക്ക് കുറഞ്ഞത് 75 ശതമാനം മൊത്തത്തിലുള്ള മാർക്കോ തത്തുല്യ ഗ്രേഡോ ആവശ്യമാണ്. നിലവിൽ, ഒരു നെറ്റ് ഉദ്യോഗാർത്ഥിക്ക് കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം ആവശ്യമാണ്.

രജിസ്ട്രേഷന്‍ അവസാനിച്ച ശേഷം ഓണ്‍ലൈന്‍ അപേക്ഷയില്‍ ആവശ്യമായ തിരുത്തലകള്‍ വരുത്താന്‍ കഴിയും. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പരീക്ഷാ കേന്ദ്രവും വിശദാംശങ്ങളും അറിയിക്കും. 150 ചോദ്യങ്ങളുള്ള രണ്ട് പേപ്പറുകളിലായിരിക്കും പരീക്ഷ. മൂന്ന് മണിക്കൂറായിരിക്കും പരീക്ഷയുടെ ദൈര്‍ഘ്യം.

യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ ugcnet.nta.ac.in സന്ദര്‍ശിക്കുക. തുടര്‍ന്ന് ഹോം പേജിലെ രജിസ്ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിന് പിന്നാലെ അപേക്ഷ പൂരിപ്പിച്ച ശേഷം ഫിസ് അടയ്ക്കുക. എല്ലാ കോളങ്ങളും ഫില്‍ ചെയ്ത ശേഷം അപേക്ഷ സമര്‍പ്പിക്കുക, പിന്നീട് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുക.

READ ON APP